ആവശ്യമായ ഭക്ഷണം നല്‍കും, മന്ത്രിയും കളക്ടറും ഇടപെട്ടു; പെരുമ്പാവൂര്‍ 'ഭായ് കോളനി'യിലെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി 

കോട്ടയം പായിപ്പാടിന് പിന്നാലെ പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം
ആവശ്യമായ ഭക്ഷണം നല്‍കും, മന്ത്രിയും കളക്ടറും ഇടപെട്ടു; പെരുമ്പാവൂര്‍ 'ഭായ് കോളനി'യിലെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി 

കൊച്ചി: കോട്ടയം പായിപ്പാടിന് പിന്നാലെ പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണത്തിന് ഗുണമേന്മ പോരാ, എല്ലാവര്‍ക്കും ഭക്ഷണം കിട്ടിയില്ല എന്നി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഉടന്‍ തന്നെ ജില്ലാ കളക്ടറും മന്ത്രി വി എസ് സുനില്‍കുമാറും ഇടപെട്ട് ഭക്ഷണം ഉറപ്പാക്കാമെന്ന് വാഗ്ദാനം നല്‍കി.

ഇന്ന് ഉച്ചയ്ക്ക് പെരുമ്പാവൂര്‍ ഭായി കോളനിയിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുന്‍പാണ് പ്രതിഷേധം ഉണ്ടായത്. ഭക്ഷണത്തിന് ഗുണമേന്മയില്ല, എല്ലാവര്‍ക്കും ഭക്ഷണം കിട്ടിയില്ല എന്നി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഉടന്‍ തന്നെ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് വിന്യസിച്ചു. 

പ്രതിഷേധം അറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി വി എസ് സുനില്‍കുമാറും ജില്ലാ കളക്ടര്‍ എസ് സുഹാസും എസ്പിയും ചേര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തി. എത്ര ആളുകളുണ്ടെങ്കിലും ആവശ്യമായ ഭക്ഷണം ഉറപ്പാക്കും. എങ്കിലും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരെയും പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.നാട്ടിലേക്ക് പോകാന്‍ വണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട് തുടങ്ങി സോഷ്യല്‍മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങളെ കുറിച്ച്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com