ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രമെ മദ്യം നല്‍കുകയുള്ളുവെന്നും മുഖ്യമന്ത്രി
ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഡോക്ടറുടെ കുറിപ്പ് എക്‌സൈസ് ഓഫിസില്‍ ഹാജരാക്കി നിശ്ചിത ഫോമില്‍ അപേക്ഷിച്ചാല്‍ മദ്യം ലഭിക്കും. ഡോക്ടര്‍ നല്‍കുന്ന രേഖയ്‌ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം.

ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കില്ല. മദ്യവിതരണത്തിനായി ബവ്‌റിജസ് ഷോപ്പുകള്‍ തുറക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്ക് കുറിപ്പടി നല്‍കുന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണു സര്‍ക്കാരിന്റെ ഉത്തരവ്.

ഇഎസ്‌ഐ അടക്കമുള്ള പിഎച്ച്‌സി-എഫ് എച്ച്‌സി, ബ്ലോക്ക് പിഎച്ച്‌സി-സിഎച്ച്‌സി, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെട്ട ആശുപത്രികളില്‍നിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.

പരിശോധിക്കുന്ന ഡോക്ടര്‍ പ്രസ്തുത വ്യക്തി ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നല്‍കിയാല്‍ അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം നല്‍കാം. ഡോക്ടര്‍ നല്‍കുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്‌സൈസ് റേഞ്ച് ഓഫിസ്–സര്‍ക്കിള്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം എക്‌സൈസ് ഓഫിസില്‍നിന്ന് മദ്യം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കരുത്. പാസിന്റെ വിവരം ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡിയെ അറിയിക്കണം. മദ്യം നല്‍കുന്നതിന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കരുത്. പാസിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് അതത് ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കണം. എക്‌സൈസ് ഐടി സെല്‍ വിതരണം ചെയ്യുന്ന പാസില്‍ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com