പേ ചാനലുകൾ പണം ഈടാക്കരുത്; പ്രതിബ​ദ്ധത കാണിക്കാൻ ഈ ഘട്ടത്തെ വിനിയോ​ഗിക്കു; മുഖ്യമന്ത്രി

പേ ചാനലുകൾ പണം ഈടാക്കരുത്; പ്രതിബ​ദ്ധത കാണിക്കാൻ ഈ ഘട്ടത്തെ വിനിയോ​ഗിക്കു; മുഖ്യമന്ത്രി
പേ ചാനലുകൾ പണം ഈടാക്കരുത്; പ്രതിബ​ദ്ധത കാണിക്കാൻ ഈ ഘട്ടത്തെ വിനിയോ​ഗിക്കു; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ ആളുകള്‍ വീട്ടിലിരിക്കുന്ന സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. 

ഈ സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണം. സമൂഹത്തോട് പ്രതിബദ്ധത കാണിക്കാന്‍ ഈ ഘട്ടത്തെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്‌നങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി കണ്ടുവെന്നും അത് ഇപ്പോള്‍ വേണ്ട കുറച്ച് കഴിഞ്ഞു മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കുട്ടികള്‍ ലോക്ക്ഡൗണ്‍ കാലഘട്ടം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്നും വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും അത്തരം കോഴ്‌സുകള്‍ക്ക് ചേരണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com