കാസര്‍കോട് അതിര്‍ത്തി തുറക്കില്ല, കണ്ണൂര്‍-വയനാട് അതിര്‍ത്തികളിലെ രണ്ട് റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക; രോഗികളെ തടയരുതെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 31st March 2020 12:16 PM |
Last Updated: 31st March 2020 12:16 PM | A+A A- |

കൊച്ചി : കേരളവുമായുള്ള അതിര്‍ത്തിയിലെ രണ്ട് റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വയനാട്, കണ്ണൂര്‍ അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാമെന്നാണ് കര്‍ണാടക അറിയിച്ചത്. അതേസമയം കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ണാടക അഡ്വക്കേറ്റ് ജനറലാണ് കേരള ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍-ഇരിട്ടി-മാനന്തവാടി-മൈസൂര്‍ റോഡ് തുറക്കാമെന്ന് കര്‍ണാടക സമ്മതിച്ചിട്ടുണ്ട്. കണ്ണൂര്‍-സുല്‍ത്താന്‍ ബത്തേരി-ഗുണ്ടല്‍പേട്ട്-മൈസൂര്‍ റോഡും ചരക്കുഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇരിട്ടി-ഗൂര്‍ഗ്- വിരാജ്പേട്ട് റോഡ് തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
എന്നാല്‍ ഇരിട്ടി-വിരാജ്പേട്ട് റോഡിന്റെ കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ മംഗലാപുരം റോഡ് ആശുപത്രി ആവശ്യങ്ങള്‍ക്ക് അടക്കം നിരവധി പേര് ആശ്രയിക്കുന്നതാണ്. അതിനാല്‍ ചികില്‍സാ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങലെ തടയരുതെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തിലും കര്‍ണാടക വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.