ഐസൊലേഷൻ വാര്‍ഡിലെ പരാക്രമം, പൂച്ചകളെ 'കോവിഡ്' നിരീക്ഷണത്തിലാക്കി മൃഗസംരക്ഷണ വകുപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 08:57 AM  |  

Last Updated: 31st March 2020 09:05 AM  |   A+A-   |  

Kasargod general hospital


കാസര്‍കോട്‌: നിരീക്ഷണത്തിലുള്ള രോഗികളുടെ പരാതിയെ തുടര്‍ന്ന്‌ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയിലെ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ്‌ നിരീക്ഷണത്തിലാക്കി. കോവിഡ്‌ രോഗികളെ പാര്‍പ്പിച്ച കെട്ടിടത്തില്‍ കണ്ട പൂച്ചകളെ പട്ടിപിടുത്തക്കാരുടെ സഹായത്തോടെയാണ്‌ വലയിട്ട്‌ പിടികൂടിയത്‌.

ജനറല്‍ ആശുപത്രിയിലെ ഒരു രോഗി പൂച്ചകളുടെ പരാക്രമം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. 2 കണ്ടന്‍ പൂച്ചയും, ഒരമ്മയും രണ്ട്‌ കുഞ്ഞുങ്ങളുമാണ്‌ ഇവിടെയുണ്ടായിരുന്നത്‌. നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്‌, ആരോഗ്യ വകുപ്പ്‌ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പൂച്ചകളെ വലയിലാക്കിയത്‌.

വെറ്റിനറി സര്‍ജന്‍മാരായ ഡോ ഫാബിന്‍ പൈലി, ഡോ അശ്വിന്‍ എന്നിവര്‍ അടങ്ങിയ സംഘം പൂച്ചകളെ പരിശോധിച്ചു. കോവിഡ്‌ പ്രതിരോധ വസ്‌ത്രം ഉള്‍പ്പെടെ ധരിച്ചാണ്‌ ഇവര്‍ പൂച്ചകളെ പരിശോധിച്ചത്‌. നിലവില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ എംബസി കേന്ദ്രത്തിലാണ്‌ പൂച്ചകളുള്ളത്‌.

ഇവിടെ ബംഗാള്‍ സ്വദേശികളായ പട്ടിപിടുത്തക്കാരാണ്‌ പൂച്ചകളെ നോക്കുന്നത്‌. പാലും ഭക്ഷണവും പൂച്ചകള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഈ ബംഗാള്‍ സ്വദേശികള്‍ പോയാല്‍ പൂച്ചകളെ എവിടെ പാര്‍പ്പിക്കും എന്ന ചോദ്യവും മൃഗ സംരക്ഷണ വകുപ്പിനെ അലട്ടുന്നു.