പത്തനംതിട്ട ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി
By സമകാലിക മലയാളം ഡെസ്ക് | Published: 31st March 2020 04:37 PM |
Last Updated: 31st March 2020 04:37 PM | A+A A- |

എക്സ്പ്രസ് ഫോട്ടോ സര്‍വീസ്
പത്തനംതിട്ട: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ടയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഏപ്രില്‍ പതിനാല് വരെ നീട്ടി.
പത്തനംതിട്ട ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധിയിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം മാര്‍ച്ച് 31 അര്‍ധരാത്രി വരെ പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14ന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ചെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവിലൂടെ വ്യക്തമാക്കി.
ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.