പരപ്പനങ്ങാടിയില്‍ രണ്ടുപേര്‍ക്ക് കോവിഡ് എന്ന് വ്യാജ പ്രചാരണം: യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 11:08 AM  |  

Last Updated: 31st March 2020 11:08 AM  |   A+A-   |  

arrest

 

മലപ്പുറം: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയത്. 

നേരത്തെ, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ നിലമ്പൂരില്‍ നിന്ന് ട്രെയിനുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ്, മണ്ഡലം സെക്രട്ടറി സാകീര്‍ തുവ്വക്കാട് എന്നിവരാണ് അറസ്റ്റിലായത്.