ലോക്ക്ഡൗണ്‍ കാലത്ത് മദ്യവും പുകവലിയും വേണ്ട; രോഗപ്രതിരോധ ശേഷിയേയും മാനസ്സികാരോഗ്യത്തേയും ബാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 01:19 PM  |  

Last Updated: 31st March 2020 01:19 PM  |   A+A-   |  

 

ലോക്ക്ഡൗണ്‍ കാലത്ത് മദ്യവും പുകയിലയും ഉപയോഗിക്കുന്നത് രോഗ പ്രതിരോധ ശേഷിയേയും മാനസ്സികാരോഗ്യത്തെയും ബാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 

ചൊവ്വാഴ്ചയാണ് കോവിഡ് കാലത്ത് വിട്ടുപോകാന്‍ സാധ്യതയുള്ള മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗമുള്ളവര്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നെങ്കില്‍ വിദഗ്ധരുടെ സഹായം തേടണം. 

അണുബായുണ്ടാകന്‍ സാധ്യതയുള്ളവരെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, അവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കുന്നതിനെപ്പറ്റി മനസ്സിലാക്കിക്കൊടുക്കണം എന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. 

ജനങ്ങള്‍ ലോക്ക്ഡൗണിന്റെ പ്രധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും കോവിഡ് രോഗബാധ സ്ഥിരീകരിച്ചാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഭൂരിപക്ഷം രോഗബാധിതരും ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 

സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.