ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്; രോഗികളുടെ എണ്ണം 215  ആയി

സംസ്ഥാനത്ത് പുതുതായി  7 പേര്‍ക്ക്‌ കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്; രോഗികളുടെ എണ്ണം 215  ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെആകെ രോഗം ബാധിച്ചവരുടെ എണ്ണം 215ആയി.തിരുവനന്തപുരം കാസര്‍കോട് ജില്ലയിലെ രണ്ട് പേര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 
ഇന്നുമാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,485 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി.

ലാബുകൾ കൂടുതൽ സാംപിൾ എടുക്കാൻ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതൽ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാൻ കഴിയുന്നു. കാസർകോട് ആശുപത്രികളിൽ 163 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂരിൽ 108, മലപ്പുറത്ത് 102 പേർ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസർകോട് ജില്ലയ്ക്ക് പ്രത്യേക കർമ പദ്ധതി നടപ്പാക്കും.

ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസർകോട് മെഡിക്കൽ കോളജിൽ കോവിഡ് സെന്ററുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സർവകലാശാലയിൽ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തിൽ ദൗർബല്യമില്ല. എൻ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവർക്കു മാത്രം മതി എന്നു നിര്‍ദേശം നൽകി.

നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കു പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് ഇതിൽ വിശദമായ പരിശോധന നടത്തി. വേണ്ട മുൻകരുതല്‍ സ്വീകരിക്കും. സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. എന്നും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചയ്ക്ക്ശേഷം മുൻഗണനേതര വിഭാഗക്കാർക്കും റേഷൻ നല്‍കും. കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കൺ വ്യവസ്ഥകൾ പോലുള്ളവ സ്വീകരിക്കുക

.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com