എറണാകുളം ജില്ലയില്‍ പത്തുപേരുടെ ഫലം നെഗറ്റീവ്; ഐസോലേഷനിലുള്ളവരുടെ എണ്ണം 39; നിരീക്ഷണത്തില്‍ 5312 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 05:03 PM  |  

Last Updated: 31st March 2020 05:03 PM  |   A+A-   |  

covid

ചിത്രം: പിടിഐ

 

കൊച്ചി: എറണാകുളം ജില്ലയില്‍ പത്തുപേരുടെ ഫലം നെഗറ്റീവ്.  ഇന്ന്  35 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചു. ഇനി ലഭിക്കാനുള്ളത് 75 സാമ്പിളുകളുടെ കൂടി  ഫലം ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഇന്ന് അഞ്ചുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍  ഐസൊലേഷനിലുള്ളവരുടെ  ആകെ എണ്ണം 31  ആയി. നിലവില്‍ കോവിഡ്19 രോഗം സ്ഥിരീകരിച്ച് എറണാകുളം ജില്ലയില്‍  ചികിത്സയിലുള്ളത്  14 പേരാണ്. ഇതില്‍ 4  പേര്‍ ബ്രിട്ടീഷ് പൗരന്മാരും,   7 പേര്‍ എറണാകുളം സ്വദേശികളും, 2 പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍  മലപ്പുറം സ്വദേശിയുമാണ്. 

പുതുതായി  648 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.  വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന   869   പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി.  നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം    5281  ആണ്. ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  5312  ആണ്.