ശ്വാസം കിട്ടാതെ മകന്‍, കണ്ട്‌ നിന്ന അച്ഛന്‌ ഹൃദയാഘാതം; ഒരു മണിക്കൂറിനുള്ളില്‍ രണ്ട്‌ മരണം

മകന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ട്‌ രക്തസമ്മര്‍ദം ഉയര്‍ന്നതോടെ മകനെ പ്രവേശിപ്പിച്ച്‌ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മുകുന്ദനേയും ആശുപത്രിയില്‍ എത്തിച്ചു
IMG_20200331_072542
IMG_20200331_072542


മംഗളൂരു: ശ്വാസംമുട്ടല്‍ മൂലം മകന്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നത്‌ കണ്ട സമ്മര്‍ദത്തില്‍ പിതാവിന്‌ ഹൃദയാഘാതം. രണ്ട്‌ പേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അച്ഛനും മകനും മരണത്തിന്‌ കീഴടങ്ങി. മംഗളൂരു ദര്‍ളഗട്ടയില്‍ താമസിക്കുന്ന മുന്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ എം മുകുന്ദന്‍(74), മകന്‍ പ്രസാദ്‌(34) എന്നിവരാണ്‌ മരിച്ചത്‌.

കണ്ണൂര്‍ ചക്കരക്കല്ല്‌ സ്വദേശിയാണ്‌ മുകുന്ദന്‍. തിങ്കളാഴ്‌ച പുലര്‍ച്ചെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഇവരുടെ മരണം. ശ്വാസംമുട്ടല്‍ കൂടിയതിനെ തുടര്‍ന്ന്‌ ഞായറാഴ്‌ച രാത്രിയോടെയാണ്‌ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

മകന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ട്‌ രക്തസമ്മര്‍ദം ഉയര്‍ന്നതോടെ മകനെ പ്രവേശിപ്പിച്ച്‌ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മുകുന്ദനേയും ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ പ്രസാദും, രണ്ടരയോടെ മുകുന്ദനും മരണത്തിന്‌ കീഴടങ്ങി. മകന്‍ മരിച്ച വിവരം മുകുന്ദന്‍ അറിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com