എറണാകുളത്തിന് ആശ്വാസം; അവസാന കോവിഡ് ബാധിതനും  ഇന്ന് ആശുപത്രി വിടും

മാര്‍ച്ച്  22 തീയതി യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ  എറണാകുളം, കലൂര്‍ സ്വദേശിയായ വിഷ്ണു,   ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രില്‍ നാലാം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്
എറണാകുളത്തിന് ആശ്വാസം; അവസാന കോവിഡ് ബാധിതനും  ഇന്ന് ആശുപത്രി വിടും


കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ നിലവിലുള്ള ഏക കോവിഡ് രോഗി രോഗം ഭേദമായി ഇന്ന് ഡിസ്്ചാര്‍ജാകും. വൈകീട്ട് നാലുമണിക്ക് ആശുപത്രിവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മാര്‍ച്ച്  22 തീയതി യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ  എറണാകുളം, കലൂര്‍ സ്വദേശിയായ വിഷ്ണു,   ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രില്‍ നാലാം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ് ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സമ്പര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന്  കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 29 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികിത്സയില്‍ ആയിരുന്നു വിഷ്ണുവിനെ തുടര്‍ച്ചയായ സാമ്പിളുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്.
     
ചികിത്സയില്‍ ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയത്.

വിഷ്ണുവിന്റെ ചികിത്സ  മെഡിക്കല്‍  കോളേജ്  പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. ഫത്തഹുദ്ധീന്‍, മെഡിക്കല്‍  സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ആര്‍.എം.ഒ  ഡോ. ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ഗീതാ നായര്‍, ഡോ. ജേക്കബ് കെ  ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, , നഴ്‌സിംഗ്  സൂപ്രണ്ട് ശ്രീമതി. സാന്റ്റി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com