കോവിഡ്‌ കേസുകളില്ലാതെ കോട്ടയത്തിന്റെ മൂന്നാം ദിനം, ഇന്ന്‌ വരുന്ന റാന്‍ഡം പരിശോധനാ ഫലം നിര്‍ണായകം

സമൂഹവ്യാപന സാധ്യത കണ്ടെത്താന്‍ നടത്തിയ റാന്‍ഡം ടെസ്റ്റിലെ 311 പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്‌ ലഭിക്കും
കോവിഡ്‌ കേസുകളില്ലാതെ കോട്ടയത്തിന്റെ മൂന്നാം ദിനം, ഇന്ന്‌ വരുന്ന റാന്‍ഡം പരിശോധനാ ഫലം നിര്‍ണായകം


കോട്ടയം: കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളില്‍ കോവിഡ്‌ 19 ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തതിന്റെ ആശ്വാസത്തിലാണ്‌ കോട്ടയം. സമൂഹവ്യാപന സാധ്യത കണ്ടെത്താന്‍ നടത്തിയ റാന്‍ഡം ടെസ്റ്റിലെ 311 പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്‌ ലഭിക്കും. ഈ പരിശോധനാ ഫലം കോട്ടയത്തിന്‌ നിര്‍ണായകമാണ്‌.

ബുധനാഴ്‌ച 102 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇടുക്കിയില്‍ നിന്ന്‌ എത്തിച്ച ഒരാള്‍ ഉള്‍പ്പെടെ 18 പേരാണ്‌ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നത്‌. കൂടുതല്‍ പേരെ പരിശോധനക്ക്‌ വിധേയമാക്കാന്‍ കോട്ടയം, ഇടുക്കി ജില്ലകളുടെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റ അല്‍കേഷ്‌ കുമാര്‍ ശര്‍മ നിര്‍ദേശിച്ചിരുന്നു.

കോട്ടയത്ത്‌ കോവിഡ്‌ പോസിറ്റീവായവരുമായി നേരിട്ട്‌ സമ്പരം പുലര്‍ത്തിയ 519 പേര്‍ ഉള്‍പ്പെടെ 1393 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്‌. കോട്ടയത്തെ ഉദയനാപുരം മേഖലയെ തീവ്രബാധിക മേഖലയായി പ്രഖ്യാപിച്ചു. അതിഥി തൊഴിലാളികളേയും സ്രവ പരിശോധനക്ക്‌ വിധേയമാക്കുന്നുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com