ടീച്ചറെ ഈ കരുതലിന് നന്ദി, സന്തോഷം കൊണ്ട് തൊണ്ടയിടറി വിഷ്ണു, ആരോഗ്യം നന്നായി നോക്കണമെന്ന് കെകെ ശൈലജ; കോവിഡ് മുക്തനായി ആശുപത്രി വിട്ടപ്പോള്‍ ആദ്യം വിളിച്ചത്‌ ആരോഗ്യമന്ത്രിയെ

വീട്ടിലെത്തിയാല്‍ ആരോഗ്യം നന്നായി സംരക്ഷിക്കണമെന്നും പുറത്തിറങ്ങരുതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.
ടീച്ചറെ ഈ കരുതലിന് നന്ദി, സന്തോഷം കൊണ്ട് തൊണ്ടയിടറി വിഷ്ണു, ആരോഗ്യം നന്നായി നോക്കണമെന്ന് കെകെ ശൈലജ; കോവിഡ് മുക്തനായി ആശുപത്രി വിട്ടപ്പോള്‍ ആദ്യം വിളിച്ചത്‌ ആരോഗ്യമന്ത്രിയെ

കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് മുക്തനായി ആശുപത്രി വിടുമ്പോള്‍ വിഷ്ണു ആദ്യം വിളിച്ചത് ആരോഗ്യമന്ത്രി കെകെ ശൈലജയെ. ടീച്ചര്‍ വളരയധികം നന്ദിയുണ്ട്. എല്ലാവിധ സംരക്ഷണവും ആശുപത്രിയില്‍ നിന്നും ലഭിച്ചു. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ് ആശുപത്രി ജീവിതം സമ്മാനിച്ചതെന്നും വിഷ്ണു പറഞ്ഞു.

വീട്ടിലെത്തിയാല്‍ ആരോഗ്യം നന്നായി സംരക്ഷിക്കണമെന്നും പുറത്തിറങ്ങരുതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. ആശുപത്രിയിലെത്തിയിട്ട് നാളെയ്ക്ക് ഒരു മാസമാകുമെന്നും ഇവിടെയെത്തുമ്പോള്‍ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ ആ പേടി രണ്ടുദിവസം കൊണ്ട് മാറിയെന്നും വിഷ്ണു ആരോഗ്യമന്ത്രിയോട് പറഞ്ഞു. അവിടെ നി്ന്ന് ആശുപത്രി വിട്ട ബ്രിട്ടീഷ് പൗരന്‍ വളരെ സങ്കടത്തോടെയാണ് ആശുപത്രി വിട്ടതെന്നായിരുന്നു ശൈലജ ടീച്ചറുടെ മറുപടി. 

വെള്ളിയാഴ്ച വൈകീട്ട്് നാലുമണിക്കാണ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 23കാരന്‍ വിഷ്ണു കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. മാര്‍ച്ച് 22 തീയതി യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ എറണാകുളം, കലൂര്‍ സ്വദേശിയായ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രില്‍ നാലാം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ് ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സമ്പര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 29 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികിത്സയില്‍ ആയിരുന്നു വിഷ്ണുവിനെ തുടര്‍ച്ചയായ സാമ്പിളുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. 
  
ചികിത്സയില്‍ ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com