സര്‍ക്കാര്‍ ആശുപത്രികളിലെ പാലിയേറ്റീവ്‌ കെയര്‍ രോഗികള്‍ക്ക്‌ എസ്‌ബിഐ ജീവനക്കാരുടെ സഹായഹസ്‌തം; ഏഴ്‌ ലക്ഷം രൂപയുടെ മരുന്ന്‌ നല്‍കി

മരുന്നില്ലാതെ ദുരിതത്തിലായ തൃശൂര്‍ ജില്ലയിലെ എട്ട്‌ സര്‍ക്കാര്‍ ആശുപത്രികളിലെ പാലിയേറ്റീവ് കെയർ രോഗികൾക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ സഹായ ഹസ്തം
സര്‍ക്കാര്‍ ആശുപത്രികളിലെ പാലിയേറ്റീവ്‌ കെയര്‍ രോഗികള്‍ക്ക്‌ എസ്‌ബിഐ ജീവനക്കാരുടെ സഹായഹസ്‌തം; ഏഴ്‌ ലക്ഷം രൂപയുടെ മരുന്ന്‌ നല്‍കി

വടക്കാഞ്ചേരി: കോവിടിന്റെ  പാശ്ചാതലത്തിൽ മരുന്നില്ലാതെ ദുരിതത്തിലായ തൃശൂര്‍ ജില്ലയിലെ എട്ട്‌ സര്‍ക്കാര്‍ ആശുപത്രികളിലെ പാലിയേറ്റീവ് കെയർ രോഗികൾക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ സഹായ ഹസ്തം. ഒരേ ദിവസം തന്നെ തൃശൂർ ജില്ലാ ആശുപത്രി, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, താലൂക് ആശുപത്രികൾ വാടാനപ്പള്ളി , കടപ്പുറം കമ്യൂണിറ്റി ഹീത്ത് സെന്ററുകൾ എന്നിവിടങ്ങളിലാണ് ഏഴു ലക്ഷത്തിലധികം രൂപ  വില  വരുന്ന മരുന്നുകൾ എത്തിച്ചത്.

എറണാകുളത്തുനിന്നും മരുന്ന് എത്തിക്കാൻ  ഫയർ & റെസ്‌ക്യൂ  ഡിപ്പാർട്ടമെന്റും,  വിതരണം ചെയ്യാൻ വടക്കാഞ്ചേരി ആക്ടസ് ആംബുലസും, ശീതീകരണത്തിനു പൂനം മെഡിക്കല്‍സുമാണ്‌ സഹായിച്ചത്‌. ഡോ. സ്വരൂപ്, ഡോ. മിനി, ഡോ. ലോഹിതാക്ഷൻ, ഡോ. ലക്ഷ്മണൻ, ഡോ. സംഗീത, ഡോ. സഫീർ, ഡോ. ശ്രീകാന്ത്,  ദീപ, അഭിയ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മരുന്നുകൾ ഏറ്റുവാങ്ങി.

സാജൻ തോമസ് ( ഗുരുവായൂർ ആർ ബി ഓ ), അശോകൻ ( കിഴക്കേ കോട്ട ശാഖ ), അബ്ദുൽ സലിം, പ്രിജിത്ത് ( വടക്കാഞ്ചേരി ശാഖ), പ്രദീപ് ( എസ് എം ഇ  ശാഖ ത്രിശൂർ ), ഷനിത്ത് ( വാടാനപ്പള്ളി ശാഖ), ജെയിൻ , ഷാജി ശങ്കരൻകുട്ടി ( കടപ്പുറം ശാഖ ), വിനേഷ് ( പുതുക്കാട് ശാഖ), വേണുഗോപാൽ ( കോട്ടപ്പുറം ശാഖ ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com