ഏഷ്യയില്‍ ഇല്ല; കോവിഡ് പ്രതിരോധത്തിന് മഹാനഗരങ്ങള്‍ താണ്ടി ആസ്റ്റംര്‍ഡാമില്‍ നിന്ന് ആദ്യ തെര്‍മല്‍ സ്‌ക്രീനിങ് ക്യാമറ വരുത്തി തരൂര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറ തിരുവനന്തപുരത്തെത്തി
ഏഷ്യയില്‍ ഇല്ല; കോവിഡ് പ്രതിരോധത്തിന് മഹാനഗരങ്ങള്‍ താണ്ടി ആസ്റ്റംര്‍ഡാമില്‍ നിന്ന് ആദ്യ തെര്‍മല്‍ സ്‌ക്രീനിങ് ക്യാമറ വരുത്തി തരൂര്‍


തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറ തിരുവനന്തപുരത്തെത്തി. ശശി തരൂര്‍ എംപിയാണ് ആംസ്റ്റര്‍ഡാമില്‍നിന്ന് ക്യാമറ തലസ്ഥാനത്തെത്തിച്ചത്. 

ഏഷ്യയില്‍ ഈ ഉപകരണം ലഭിക്കാത്തതിനാല്‍ ആംസ്റ്റര്‍ഡാമില്‍നിന്ന് വാങ്ങി ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് ഡിഎച്ച്എല്‍ കാര്‍ഗോ സര്‍വീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്‌സിഗ്, ബ്രസല്‍സ്, ബഹ്‌റൈന്‍, ദുബായ് വഴി സ്‌പെഷല്‍ ഫ്‌ലൈറ്റില്‍ ബെംഗളൂരുവില്‍ എത്തിക്കുകയായിരുന്നു. ലോക്ഡൗണ്‍ കാരണം ഉപകരണം തിരുവനന്തപുരത്തെത്തിക്കാന്‍ തടസം നേരിട്ടു. എംപിയുടെ ഓഫിസ് ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

എംപി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റു കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ ക്യാമറകള്‍ എത്തിക്കാനാണ് ശശി തരൂരിന്റെ ഓഫിസ് ആലോചിക്കുന്നത്. ഈ ഉപകരണങ്ങള്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലും എയര്‍പോര്‍ട്ടിലും സ്ഥാപിക്കും. ഏറ്റവും തിരക്കേറിയ പൊതു സ്ഥലങ്ങളില്‍ പനിയുള്ളവരെ വേഗത്തില്‍ കണ്ടെത്താന്‍ ഈ ഉപകരണം സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com