ഗ്രീന്‍ സോണില്‍ പൊതു ഗതാഗതമില്ല; ജില്ല തിരിച്ച് ഇളവുകള്‍; സംസ്ഥാനത്തെ മൂന്ന് മേഖലകളാക്കും,  പ്രഖ്യാപനം വൈകുന്നേരം അഞ്ചുമണിക്ക്

സംസ്ഥാനത്ത് ഗ്രീന്‍ സോണില്‍ ഉടനെ പൊതുഗതാഗതം തുടങ്ങേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. 
ഗ്രീന്‍ സോണില്‍ പൊതു ഗതാഗതമില്ല; ജില്ല തിരിച്ച് ഇളവുകള്‍; സംസ്ഥാനത്തെ മൂന്ന് മേഖലകളാക്കും,  പ്രഖ്യാപനം വൈകുന്നേരം അഞ്ചുമണിക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രീന്‍ സോണില്‍ ഉടനെ പൊതുഗതാഗതം തുടങ്ങേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. കേന്ദ്ര തീരുമാനങ്ങള്‍ അതുപോലെ തന്നെ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ സംസ്ഥാനം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ല തിരിച്ചാണ് ഇളവുകള്‍ നല്‍കുക. 

സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിക്കും. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഇ കൊമേഴ്‌സ് വഴി എല്ലാ സാധനങ്ങളും വില്‍ക്കാന്‍ അനുമതി നല്‍കും. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കും. ഇളവുകള്‍ എങ്ങനെയൊക്കെയാണ് വൈകുന്നേരം അഞ്ചുമണിക്ക് മുഖ്യമന്ത്രി പ്രഖ്യാപിക്കും. 

അതേസമയം, സംസ്ഥാനത്ത് മദ്യ കടകള്‍ തുറക്കില്ല. ഇന്നലെയാണ് കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അവിടത്തെ സ്ഥിതിവിശേഷങ്ങള്‍ അനുസരിച്ച് തീരുമാനം എടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല തല യോഗത്തിലാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com