ഝാര്‍ഖണ്ഡിലേക്ക് പോകാന്‍ എത്തുന്നത് 1200 അതിഥി തൊഴിലാളികള്‍; തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വഴികള്‍ അടച്ച് പരിശോധന, ട്രെയിന്‍ രണ്ടുമണിക്ക് 

തിരുവനന്തപുരംം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്കുള്ള വഴികള്‍ അടച്ച് പരിശോധനയുമായി പൊലീസ്
ഝാര്‍ഖണ്ഡിലേക്ക് പോകാന്‍ എത്തുന്നത് 1200 അതിഥി തൊഴിലാളികള്‍; തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വഴികള്‍ അടച്ച് പരിശോധന, ട്രെയിന്‍ രണ്ടുമണിക്ക് 

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്കുള്ള വഴികള്‍ അടച്ച് പരിശോധനയുമായി പൊലീസ്. സുരക്ഷ ശക്തമാക്കിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനായി അതിഥി തൊഴിലാളികള്‍ എത്തുന്നത് കണക്കാക്കിയാണ് നടപടി. 1200 തൊഴിലാളികളാണ് ഝാര്‍ഖണ്ഡിലേക്ക് മടങ്ങിപ്പോകുന്നത്. 

റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവിടെ നിന്ന് സാമൂഹ്യ അകലം പാലിച്ച് റെയില്‍വെ സ്‌റ്റേഷന് ഉള്ളിലേക്ക് കടത്തിവിടും. ഭക്ഷണവും വെള്ളവും നല്‍കും. രണ്ടുമണിക്കാണ് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് ട്രെയിന്‍. 

വെള്ളിയാഴ്ച വൈകിട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിന്‍. 1200 ഓളം അതിഥി തൊഴിലാളികളാണ് ഇതിലൂടെ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com