പ്രവാസി ധനസഹായം; വിമാന ടിക്കറ്റ് നിര്‍ബന്ധമല്ല, തീയതി തെളിയിക്കാന്‍ പാസ്‌പോര്‍ട്ട് പേജ് മതി

പ്രവാസി ധനസഹായം; വിമാന ടിക്കറ്റ് നിര്‍ബന്ധമല്ല, തീയതി തെളിയിക്കാന്‍ പാസ്‌പോര്‍ട്ട് പേജ് മതി
പ്രവാസി ധനസഹായം; വിമാന ടിക്കറ്റ് നിര്‍ബന്ധമല്ല, തീയതി തെളിയിക്കാന്‍ പാസ്‌പോര്‍ട്ട് പേജ് മതി

തിരുവനന്തപുരം: ഈ വര്‍ഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് നിര്‍ബന്ധമല്ലെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു. വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കിയതായും നാട്ടില്‍ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോര്‍ട്ട്  പേജ് അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

കാലാവധി കഴിയാത്ത വിസ, പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ലോക്ക്‌ഡൌണ്‍  പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക.  

ടിക്കറ്റിന്റെ  പകര്‍പ്പ് ഇല്ല  എന്ന  കാരണത്താല്‍   അപേക്ഷ  നിരസിക്കില്ല.  മെയ് 5 വരെ അപേക്ഷ സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com