ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന, അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍

 ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന അനുവദിക്കുന്നതിനായി അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു
ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന, അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍


തിരുവനന്തപുരം: ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന അനുവദിക്കുന്നതിനായി അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മെയ്‌ മൂന്നിന്‌ ലോക്ക്‌ഡൗണ്‍ അവസാനിക്കുന്നതോടെ മദ്യഷാപ്പുകള്‍ക്ക്‌ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ടെങ്കിലും ബാറുകള്‍ അടച്ചിടണമെന്നാണ്‌ മാര്‍ഗ നിര്‍ദേശം.

ബാറുകളില്‍ ഇരുന്ന്‌ മദ്യപിക്കാന്‍ അനുവദിക്കാതെ, പാഴ്‌സല്‍ വില്‍പ്പനക്ക്‌ വേണ്ട സാധ്യതയാണ്‌ ഇപ്പോള്‍ ആലോചിക്കുന്നത്‌. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ്‌ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. എന്നാല്‍ അഞ്ച്‌ പേരില്‍ കൂടുതല്‍ മദ്യശാലകളുടെ പരിസരത്ത്‌ കൂട്ടം കൂടരുത്‌ എന്നതുള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌.

എല്ലാവര്‍ക്കും മാസ്‌ക്‌ നിര്‍ബന്ധമാണ്‌. ആറടി അകലം പാലിച്ച്‌ വേണം ക്യൂ. ഈ നിബന്ധനകള്‍ പാലിക്കുക സംസ്ഥാനങ്ങള്‍ക്ക്‌ ശ്രമകരമായിരിക്കും. പൊതു സ്ഥലങ്ങളില്‍ മദ്യം, പുകയില, പാന്‍മസാല എന്നിവക്കുള്ള വിലക്ക്‌ തുടരും. സിഗററ്റ്‌, പാന്‍മസാല എന്നിവ വില്‍ക്കുന്ന കടകള്‍ക്ക്‌ തുറന്ന്‌ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com