മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

പനിയും ചുമയും ബാധിച്ച് അവശനിലയിലായ ഖാലിദ് ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും ചികിത്സ നിക്ഷേധിക്കുകയായിരുന്നു
മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈ; മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് ചികിത്സ കിട്ടാതെ മരിച്ചത്. പനിയും ചുമയും ബാധിച്ച് അവശനിലയിലായ ഖാലിദ് ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും ചികിത്സ നിക്ഷേധിക്കുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. 

മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഖാലിദ് ഇന്നാണ് മരിച്ചത്. കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞതിനാൽ കിടക്കകളില്ലെന്നും, ഓക്സിജൻ സിലിണ്ടറുകൾ ആവശ്യത്തിനില്ലെന്നും, ജീവനക്കാർക്ക്കൊ വിഡ് ബാധിച്ചതിനാൽ കൂടുതൽ രോഗികളെ എടുക്കാനാവില്ലെന്നുമാണ് ആശുപത്രികൾ പറഞ്ഞത്. ഒടുവിൽ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് സർക്കാർ ഉടമസ്ഥതയിലുള്ള സെന്‍റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്നു ഖാലിദ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com