വയനാട്ടിലെ കോവിഡ് രോ​ഗി ചെ​ന്നൈ​യി​ൽ പോ​യി​വ​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ 

റാന്‍ഡം ചെക്കിങ്ങിന്‍റെ ഭാഗമായി ഏപ്രിൽ 28 നാണ്  ഇയാളുടെ സാമ്പിൾ ശേഖരിച്ചത്
വയനാട്ടിലെ കോവിഡ് രോ​ഗി ചെ​ന്നൈ​യി​ൽ പോ​യി​വ​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ 

ക​ല്‍​പ​റ്റ: വ​യ​നാ​ട്ടി​ൽ ഇന്ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത് ചെ​ന്നൈ​യി​ൽ പോ​യി​വ​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ​ക്ക്. കഴിഞ്ഞ മാസം 16നാണ് ഇയാൾ ചെന്നൈയിലെക്ക് പോയത്. ഏ​പ്രി​ൽ 26നാ​ണ് മാ​ർ​ക്ക​റ്റി​ൽ നി​ന്നെടുത്ത ച​ര​ക്കു​മാ​യി തി​രി​ച്ചെ​ത്തി​യ​ത്.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇയാൾ. റാന്‍ഡം ചെക്കിങ്ങിന്‍റെ ഭാഗമായി ഏപ്രിൽ 28 നാണ്  ഇയാളുടെ സാമ്പിൾ ശേഖരിച്ചത്. പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇയാളുടെ കൂടെ യാത്ര ചെയ്തവർക്കാർക്കും രോഗമില്ല. ഇയാൾ കാര്യമായി ആരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്. 

മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട്ടില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 
ഒ​രാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ൽ 300 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഗ്രീന്‍സോണായിരുന്ന വയനാട് ഓറഞ്ച് സോണായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com