ചെന്നൈയിൽ മലയാളി ബിരുദ വിദ്യാർത്ഥിനിക്ക് കോവിഡ്; കുടുംബത്തിലെ നാല് പേർ ക്വാറന്റൈനിൽ

ചെന്നൈയിൽ മലയാളി ബിരുദ വിദ്യാർത്ഥിനിക്ക് കോവിഡ്; കുടുംബത്തിലെ നാല് പേർ ക്വാറന്റൈനിൽ
ചെന്നൈയിൽ മലയാളി ബിരുദ വിദ്യാർത്ഥിനിക്ക് കോവിഡ്; കുടുംബത്തിലെ നാല് പേർ ക്വാറന്റൈനിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയും തേനാംപേട്ടിലെ ചായ വിൽപ്പനക്കാരന്റെ മകളുമായി പെൺകുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയെ രാജീവ്ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബത്തിലെ മറ്റ് നാല് പേരെ സര്‍ക്കാരിന്റെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. 

ചെന്നൈയിലെ കൊറോണ വൈറസ് വ്യാപന കേന്ദ്രമായി മാറുകയാണ് കോയമ്പേട് മാര്‍ക്കറ്റ്. തമിഴ്‌നാടിന്റെ വടക്കന്‍ മേഖലയിലെ ആറ് ജില്ലകളിലുള്ളവര്‍ക്ക് കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് രോഗ ബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നു പോയ 145 ലധികം ആളുകള്‍ക്ക് ഇവിടെ നിന്ന് രോഗം പകര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റിലെ തൊഴിലാളികളായ 250 പേരുടെ പരിശോധനാ ഫലം പുറത്ത് വരാനുണ്ട്.

അതേസമയം കൂടുതല്‍ രോഗികളെ ക്വാറന്റൈനിലാക്കുന്നതിനു വേണ്ടി ചെന്നൈ നഗരത്തിലെ എല്ലാ കല്ല്യാണ മണ്ഡപങ്ങളും വിട്ട് നല്‍കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com