പതിവായി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി; കലക്ടര്‍ അവിടെ ക്വാറന്റൈനിലാക്കി; അഭിഭാഷകന്‍ മുങ്ങി; കേസെടുത്ത് പൊലീസ്

കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങി
പതിവായി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി; കലക്ടര്‍ അവിടെ ക്വാറന്റൈനിലാക്കി; അഭിഭാഷകന്‍ മുങ്ങി; കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങി. ക്വാറന്റൈന്‍ ലംഘിച്ചതിന് അഡ്വ. ജി മുരളീധരനെതിരെ പൊലീസ് കേസെടുത്തു.

5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നിരോധനാജ്ഞയും നടപ്പിലാക്കിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തുനിന്ന് അഭിഭാഷകന്‍ ചാത്തന്നൂരിലെത്തിയത്. പതിവായി ഇയാള്‍ എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ കലക്ടറെ 
്അറിയിക്കുകയായിരുന്നുച കലക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വനിതാസുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഭിഭാഷകനെതിരെ കേസെടുക്കുകയും കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരമാണ് ഇയാള്‍ ഈ വീട്ടില്‍ നിന്ന് മുങ്ങിയ വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വനിതാ സുഹൃത്തിന്റെ വീട്ടിലെത്തുകയും വീട് പരിശോധിക്കുകയും അഭിഭാഷകന്‍ അവിടെയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഈ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടയെുള്ള ആളുകളെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട് നില്‍ക്കുന്ന വലിയ തുറ പൊലീസ് സ്റ്റേഷനിലും ഈ വിവരം കൈമാറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com