പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമം : കാനം രാജേന്ദ്രന്‍

ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. പ്രതിപക്ഷ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കാനം അഭിപ്രായപ്പെട്ടു
പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമം : കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിഹസിച്ചു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. പ്രതിപക്ഷ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കാനം അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ ഉപദേശം ആവശ്യം പോലെ നല്‍കുന്നുണ്ട്. ജനത്തിന് വേണ്ടതൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷത്തെ നേരിടുന്നതില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ല. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം പറഞ്ഞു.

കോവിഡിനിടെ ഇടതുസര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നു എന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരുന്നു.  സ​ർ​ക്കാ​ർ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ്. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ള്‍​ക്കും ദു​ര​ന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഉപയോ​ഗിക്കാനാണിത്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾ ഹെലികോപ്ടറുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും നാം മുന്നോട്ട്  എന്ന ടെലിവിഷൻ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com