ഭാര്യയെ കയര്‍ വരിഞ്ഞുമുറുക്കി കൊന്നു; ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തു മുറുക്കി ശാന്തയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു
ഭാര്യയെ കയര്‍ വരിഞ്ഞുമുറുക്കി കൊന്നു; ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മുക്കാലി കരുവാര ഊരിലെ ചന്ദ്രന്‍, ഭാര്യ ശാന്ത എന്നിവരാണു മരിച്ചത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തു മുറുക്കി ശാന്തയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

കുടുംബ വഴക്കാണു കൊലപാതകത്തിനു കാരണം. കൊലപാതകസമയം ഇവരുടെ മൂന്ന് ആണ്‍കുട്ടികള്‍ വീടിനു സമീപം ഉണ്ടായിരുന്നതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com