'മുഖ്യമന്ത്രിയുടെ പേര് അറിയുമോ; എല്ലാം അവിടെ ചെന്ന് പറയണം'; സാമൂഹിക അകലം പാലിക്കാതെ അതിഥി തൊഴിലാളികള്‍ക്ക് യാത്രയയപ്പ് (വീഡിയോ) 

മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായാണ് ഇത്തരത്തില്‍  ഒരു സൗകര്യം ഉണ്ടായത്. മടങ്ങിപ്പോയാല്‍ കേരളത്തിലെ കാര്യങ്ങളെല്ലാം അവിടെ പറയണം
'മുഖ്യമന്ത്രിയുടെ പേര് അറിയുമോ; എല്ലാം അവിടെ ചെന്ന് പറയണം'; സാമൂഹിക അകലം പാലിക്കാതെ അതിഥി തൊഴിലാളികള്‍ക്ക് യാത്രയയപ്പ് (വീഡിയോ) 


കണ്ണൂര്‍: അതിഥി തൊഴിലാളികളെ യാത്രയാക്കാന്‍ സാമൂഹിക അകലം പാലിക്കാതെ കണ്ണൂരില്‍ യോഗം. ചെമ്പിലോട് പഞ്ചായത്താണ് 70ലേറെ പേരെ ഒരുമിച്ചിരുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സിപിഎം ഭരിക്കന്ന പഞ്ചായത്താണ് ലോക്ക്ഡൗണിനിടെ നിരുത്തരവാദപരമായി പെരുമാറിയത് ബീഹാറിലേക്ക് വൈകീട്ട് പോകാനിരുന്ന തൊഴിലാളികളെ സാമൂഹിക അകലം പാലിക്കാതെ വിളിച്ചിരുത്തിയാണ്  യോഗം. സിപിഎം പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.  

യോഗത്തില്‍ പങ്കെടുത്ത അതിഥി തൊഴിലാളികളോട് കേരളത്തിലെ മുഖ്യമന്ത്രിയുടെ പേര് അറിയുമോ?. മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായാണ് ഇത്തരത്തില്‍  ഒരു സൗകര്യം ഉണ്ടായത്. മടങ്ങിപ്പോയാല്‍ കേരളത്തിലെ കാര്യങ്ങളെല്ലാം അവിടെ പറയണം. നിങ്ങള്‍ക്ക് ഇവിടെ സുഖമായിരുന്നെന്നും ലോക്ക്ഡൗണിന് ശേഷം നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള ഭക്ഷണവും താമസസൗകര്യവും ഒരുക്കിതരുന്നതിന്് വേണ്ടി കേരള സര്‍ക്കാരാണ് എന്ന് പറയണമെന്നും യോഗത്തില്‍ അതിഥി തൊഴിലാളികളോട് പഞ്ചായത്ത് പ്രസിഡന്റ് പറയുകയും ചെയ്യുന്നു. പഞ്ചായത്തിലെ തന്നെ ഒരു ജീവനക്കാരനാണ് പ്രസിഡന്റിന്റെ വാക്കുകള്‍ പരിഭാഷപ്പെടുത്തിയത്. 

പഞ്ചായത്തിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിജെപിയും കോണ്‍ഗ്രസും പഞ്ചായത്തിന്റെ നടപടിക്കെതിരെ എസ്പിയ്കക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ യോഗത്തില്‍ അപാകതയില്ലെന്നും സാമൂഹിക അകലം പാലിച്ചിട്ടുണ്ടെന്നുമാണ്് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com