ലോക്ക്ഡ‍ൗണിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നത് പൂട്ടിയിട്ട ജ്വല്ലറിയിൽ!

ലോക്ക്ഡ‍ൗണിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നത് പൂട്ടിയിട്ട ജ്വല്ലറിയിൽ!
ലോക്ക്ഡ‍ൗണിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നത് പൂട്ടിയിട്ട ജ്വല്ലറിയിൽ!

പയ്യന്നൂർ: ലോക്ക്ഡൗണില്‍ പൂട്ടിയിട്ട ജ്വല്ലറിയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരിക്കുന്നു. വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ഇവ കണ്ടെത്തിയത്. പയ്യന്നൂർ ടൗണിൽ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജ്വല്ലറിയിലാണ് 20 മുട്ടകളിട്ട് പെരുമ്പാമ്പ് അടയിരിക്കുന്നത്. കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയിൽ പഴയ സാധനങ്ങൾക്കിടയിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്. 

മൂന്ന് മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട് പാമ്പിന്. വിവരമറിഞ്ഞ് വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്ക്യുവർ പവിത്രൻ അന്നൂക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായെന്ന് പവിത്രൻ പറഞ്ഞു. 

മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മലയോരത്ത് നിന്നു കെട്ടിട നിർമാണത്തിന് കൊണ്ടുവരുന്ന മണലിനൊപ്പം പെരുമ്പാമ്പ് ടൗണിൽ എത്തുന്നതാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പിന്റെ സഹായത്തോടെ മുട്ട വിരിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com