ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് സു​ര​ക്ഷാകാര്യങ്ങൾക്ക് ; ശമ്പളം പിടിക്കാനുള്ള രാജസ്ഥാൻ സർക്കാർ തീരുമാനത്തെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി

ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തി​രു​വ​ന​ന്ത​പു​രം: കോവിഡിനിടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ർ ധൂർത്ത് നടത്തുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ർ​ക്കാ​ർ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ്. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ള്‍​ക്കും ദു​ര​ന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഉപയോ​ഗിക്കാനാണിത്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾ ഹെലികോപ്ടറുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും 'നാം മുന്നോട്ട് ' എന്ന ടെലിവിഷൻ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകും. കേന്ദ്രസര്‍ക്കാര്‍ ഡി എ മരവിപ്പിച്ചതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെടും. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും ഡി എ പിടിക്കുന്ന നിലപാട് സ്വീകരിച്ചു. രാജസ്ഥാനില്‍ ശമ്പളം പിടിക്കാന്‍ എടുത്ത തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ പേ​രി​ലു​ള​ള ആ​രോ​പ​ണങ്ങളും മു​ഖ്യ​മ​ന്ത്രി തള്ളിക്കളഞ്ഞു. ഒ​രു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് ന​ല്‍​കു​ന്ന ശ​മ്പ​ള​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ ത​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ള്‍​ക്ക് എല്ലാം കൂടി ന​ല്‍​കു​ന്നി​ല്ല. പ്ര​തി​പ​ക്ഷം പൊ​ള്ള​യാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്നത്. വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. എ​ത്ര​യോ വാ​ഹ​ന​ങ്ങ​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ടി​ട്ടും അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മാ​ണ് പു​തി​യ​ത് സ​ര്‍​ക്കാ​ര്‍ വാ​ങ്ങു​ന്ന​ത്. ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​മാ​യ​തു​കൊ​ണ്ടാ​ണ് ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com