ഇന്നു മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണനിലയില്‍, റെഡ് സോണിലും തുറക്കും; സമയക്രമം ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2020 07:10 AM  |  

Last Updated: 04th May 2020 07:10 AM  |   A+A-   |  

bank

 

തിരുവനന്തപുരം: ഇന്നുമുതൽ സംസ്ഥാനത്തെ ബാങ്കുകൾ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. രാവിലെ പത്തുമുതൽ വൈകിട്ട് നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. റെഡ് സോണുകളിലടക്കം ബാങ്കുകൾ തുറക്കും. റെഡ് സോണുകളിലെ ബാങ്കുകളുടെ പ്രവർത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും.

ലോക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കാമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി അറിയിച്ചത്. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. 

കോവിഡ് കണ്ടെയിൻമെന്റ് സോണുകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.