കൊച്ചയ്യപ്പന്റെ കൊമ്പുകൾ മുറിച്ചുമാറ്റി; 'ഇരട്ട ലോക്ക് ഡൗൺ' അവസാനിച്ചു 

കൊമ്പുകൾ വളർന്നു ദുരിതത്തിലായ കൊച്ചയ്യപ്പൻ എന്ന ആനയെയാണ് മോചിപ്പിച്ചത്
കൊച്ചയ്യപ്പന്റെ കൊമ്പുകൾ മുറിച്ചുമാറ്റി; 'ഇരട്ട ലോക്ക് ഡൗൺ' അവസാനിച്ചു 

കൊല്ലം: കൊമ്പുകൾ വളർന്നു ദുരിതത്തിലായ കൊച്ചയ്യപ്പന് മോചനമായി. വളർന്നു കൂട്ടിമുട്ടിയ കൊമ്പുകളുടെ അഗ്രങ്ങൾ മുറിച്ചുമാറ്റിയതോടെ ഇനി കൊച്ചയ്യപ്പന് തലയെടുപ്പോടെ നിവർന്നുനിന്ന്‌ തീറ്റയെടുക്കാം. ഇരട്ട ലോക് ഡൗണിൽനിന്ന്‌ വെള്ളിമൺ കൊച്ചയ്യപ്പൻ എന്ന ആനയെയാണ് അടിയന്തര ഇടപെടൽ കൊണ്ട് മോചിപ്പിച്ചത്. 

ആനയുടമ ഓമനക്കുട്ടൻ മൂന്ന് മാസംമുമ്പ് കൊമ്പ് മുറിക്കാൻ വനം വകുപ്പിന് നൽകിയ അപേക്ഷയ്ക്ക് അനുമതി ലഭിച്ചെങ്കിലും തുടർ നടപടികൾ ലോക്‌ഡൗണിൽ കുരുങ്ങി. ഇതോടെ കൊച്ചയ്യപ്പൻ ദുരിതത്തിലായി സ്വസ്ഥമായി തീറ്റയെടുക്കാനോ വെള്ളം കുട‌ിക്കാനോ പോലും കഴിയാതെയായി. ആനയുടെ അവസ്ഥ വാർത്തയായതോടെ ‌എറണാകുളത്തുനിന്ന്‌ കൊമ്പ് മുറിച്ചുമാറ്റാനുള്ള വിദഗ്ധരെ സ്ഥലത്തെത്തിക്കുകയായിരുന്നു

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അധികൃതർ ഇടപെട്ട് എറണാകുളത്തുനിന്ന്‌ കൊമ്പ് മുറിച്ചുമാറ്റാനുള്ള വിദഗ്ധനെയും‌ ഫോറസ്റ്റ് വെറ്ററിനറി സർജനെയുമടക്കം സ്ഥലത്തെത്തിച്ചു. കൊല്ലം സബ് ജഡ്ജി സുനിത ചിറക്കടവ് മേൽനോട്ടത്തിൽ ആറിഞ്ചോളം നീളത്തിൽ ഇരുകൊമ്പുകളും മുറിച്ചുമാറ്റി. അറ്റങ്ങൾ രാ​ഗി ഭം​ഗി വരുത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com