കൊല്ലത്ത് ഇന്ന് കോവിഡ് ഭേദമായ ആള്‍ മരിച്ചു

കൊല്ലത്ത് ഇന്ന് കോവിഡ് ഭേദമായ ആള്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് ഇന്ന് കോവിഡ് മുക്തമായ ആള്‍ മരിച്ചു. കൊല്ലം കുളത്തുപുഴ സ്വദേശി പത്മനാഭനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് സ്ഥിരികരിച്ചതിനാല്‍ കുറെ ദിവസമായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടില്‍ പോയി വന്ന കുളത്തുപ്പുഴ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കൊല്ലത്ത് രോഗം ഭേദമായി ഒന്‍പതാളില്‍ ഒരാളായിരുന്നു പത്മനാഭന്‍. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. എട്ടുപേരെ മാത്രമാണ് വിട്ടയച്ചത്.

ഇന്ന്് രാത്രി 9:10  ഓടെയായിരുന്നു മരണം സംഭവിച്ചത്. കോവിഡ് മൂലമല്ല, ഹൃയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com