ഗ്രീന്‍സോണുകളില്‍ പരീക്ഷ നടത്താം; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവായി, മാറ്റങ്ങള്‍ ഇങ്ങനെ 

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ അനുവദിച്ചിട്ടുളള ഇളവുകള്‍ സംബന്ധിച്ച് ഉത്തരവായി.
ഗ്രീന്‍സോണുകളില്‍ പരീക്ഷ നടത്താം; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവായി, മാറ്റങ്ങള്‍ ഇങ്ങനെ 

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ അനുവദിച്ചിട്ടുളള ഇളവുകള്‍ സംബന്ധിച്ച് ഉത്തരവായി. റെഡ്‌സോണ്‍ ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവില്ല. ഗ്രീന്‍സോണുകളില്‍ പരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസസ്ഥാപനം തുറക്കാമെന്നും ഉത്തരവില്‍ പറയുന്നു.

കാറുകളില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേരിലധികം പേര്‍ യാത്ര ചെയ്യരുത്. പാര്‍ക്, ജിംനേഷ്യം, മാള്‍, ബാര്‍ബര്‍ ഷാപ്പ് തുറക്കരുത്. കണ്ടെയിന്‍മെന്റ് സോണുകള്‍ കേന്ദ്രമാര്‍ഗനിര്‍ദേശപ്രകാരം തീരുമാനിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.നഗരസഭകളില്‍ പ്രശ്‌നമുള്ള വാര്‍ഡ് മാത്രം ഹോട്ട്്‌സ്‌പോട്ടായിരിക്കും. പഞ്ചായത്തുകളില്‍ സമീപ വാര്‍ഡുകളെയും ഹോട്ട്‌സ്‌പോട്ടാക്കും.

വിവാഹം, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവയില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുവാദം നല്‍കാവുന്നതാണെന്ന് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശത്തിലുള്ളത്. എന്നാല്‍ ഇതുവരെ നിലനില്‍ക്കുന്ന പോലെ 20 പേരിലധികം ആളുകള്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. 

ഗ്രീന്‍ സോണുകളില്‍ അടക്കം പൊതുഗതാഗതം അനുവദിക്കില്ല. കാറുകളില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേരിലധികം പേര്‍ യാത്ര ചെയ്യരുത്. വാഹനത്തില്‍ എസി ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. ഒരു നില വരെയുളള ടെക്‌സ്‌റ്റൈയില്‍സ് ഷോപ്പുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. മദ്യശാലകളും ബാറുകളും പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com