തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കോവിഡ് മുക്തം; രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള വിവരം

സംസ്ഥാനത്ത് ഇന്ന് 67പേരാണ് കോവിഡ് മുക്തരായത്.
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കോവിഡ് മുക്തം; രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള വിവരം

തിരുവനന്തപുരം:  തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കോവിഡ് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ചികിത്സയിലായിരുന്ന രണ്ടു വീതംപേരും കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തി നേടിയതോടെയാണ് ജില്ലകള്‍ കോവിഡ് മുക്തമായത്. 

സംസ്ഥാനത്ത് ഇന്ന് 67പേരാണ് കോവിഡ് മുക്തരായത്. ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കണ്ണൂര്‍ 19, കാസര്‍കോട് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2 എന്നിങ്ങനെയാണ് കണക്ക്. 95 പേരായിരുന്നു ചികിത്സയില്‍. അതില്‍ 61പേര്‍ക്ക് നെഗറ്റീവ് ആയതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി.

21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്.

മുന്‍ഗണനാഗ്രൂപ്പുകളില്‍ 2413 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പുതുതായി കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com