പാസ് കിട്ടാത്തവര്‍ക്ക് കോവിഡ് വാര്‍റൂമില്‍ വിളിക്കാം, ഒരു ദിവസം 12,000 പേരെ സ്വീകരിക്കും, മഹാരാഷ്ട്രയില്‍ നിന്നുളളവര്‍ക്ക് എന്‍ഒസി വേണ്ട: ചീഫ് സെക്രട്ടറി

നിലവില്‍ നാട്ടില്‍ വരാന്‍ വിവിധ സംസ്ഥാനങ്ങളിലുളള 30000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ചീഫ് സെക്രട്ടറി
പാസ് കിട്ടാത്തവര്‍ക്ക് കോവിഡ് വാര്‍റൂമില്‍ വിളിക്കാം, ഒരു ദിവസം 12,000 പേരെ സ്വീകരിക്കും, മഹാരാഷ്ട്രയില്‍ നിന്നുളളവര്‍ക്ക് എന്‍ഒസി വേണ്ട: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്ര പാസ് കിട്ടാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ കോവിഡ് വാര്‍റൂമില്‍ വിളിച്ച് കാര്യം പറയാവുന്നതാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിലവില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ ഇലക്ട്രോണിക് പാസാണ് അനുവദിക്കുന്നത്. ഇതില്‍ വരേണ്ട സമയവും ഏത് അതിര്‍ത്തിയിലാണ് എത്തേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നാട്ടില്‍ വരാന്‍ വിവിധ സംസ്ഥാനങ്ങളിലുളള 30000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ചീഫ് സെക്രട്ടറി പറയുന്നു.

നാട്ടിലേയ്ക്ക് വരുന്നതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ എന്‍ഒസി ചോദിക്കുന്നുണ്ട്. ഇക്കാര്യം അതത് സംസ്ഥാനങ്ങളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങള്‍ എന്‍ഒസി വേണ്ട എന്നാണ് പറയുന്നത്. ഇലക്ട്രോണിക് പാസ് ഉളളവര്‍ക്ക് പോകാന്‍ മഹാരാഷ്ട്ര അനുവദിക്കുന്നുണ്ട്. ഇലക്ട്രോണിക് പാസ് വേണ്ടവര്‍ അതത് ജില്ലയിലെ കളക്ടറുമാരെയാണ് സമീപിക്കേണ്ടത്. തമിഴ്‌നാട്, കര്‍ണാടക എന്നി അയല്‍ സംസ്ഥാനങ്ങള്‍ എന്‍ഒസി ചോദിക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കും. ആറു ചെക്‌പോസ്റ്റുകളിലായി പ്രതിദിനം 12000ല്‍പ്പരം ആളുകളെ അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതിനുളള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആറു ദിവസം കൊണ്ട് 30,000 പേരെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com