ബിഹാറിലേക്കുള്ള ട്രെയിൻ റദ്ദാക്കി; തിരൂരിൽ നിന്ന് അതിഥി തൊഴിലാളികൾക്ക് മടങ്ങാനാവില്ല 

ബിഹാറിലെ ദർബം​ഗയിലേക്കുള്ള ട്രെയിനാണ് റദ്ദാക്കിയത്
ബിഹാറിലേക്കുള്ള ട്രെയിൻ റദ്ദാക്കി; തിരൂരിൽ നിന്ന് അതിഥി തൊഴിലാളികൾക്ക് മടങ്ങാനാവില്ല 

മലപ്പുറം: അതിഥി തൊഴിലാളികളുമായി തിരൂരിൽ നിന്ന് ബിഹാറിലേക്ക് പുറപ്പെടാനിരുന്ന ട്രെയിൻ റദ്ദാക്കി. ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ട്രെയിൻ റദ്ദാക്കിയത്. ബിഹാറിലെ ദർബം​ഗയിലേക്കുള്ള ട്രെയിനാണ് റദ്ദാക്കിയത്. 

ശനിയാഴ്ച തിരൂരിൽ നിന്നും ബിഹാർ ധാനപൂരിലേക്ക് അതിഥി തൊഴിലാളികൾക്കായി സർവീസ് നടത്തിയിരുന്നു. 1200 ഓളം അതിഥി തൊഴിലാളികൾ ഈ ട്രെയിനിൽ യാത്രതിരിച്ചു. 

കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ ട്രെയിന്‍ ഇന്നലെ രാവിലെ ഒഡീഷയിലെ ഭുവനേശ്വരിലെത്തിയിരുന്നു. 1150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ ഇന്നലെ  ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. കണ്ഡമാൽ,ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുർ, ഗജപതി കോരാപുട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവർ ജഗന്നാഥ്പുർ സ്റ്റേഷനിലും ബാക്കിയുള്ള ആളുകൾ ഖുർദ സ്റ്റേഷനിലും  ഇറക്കി. കേരളത്തിൽ നിന്നെത്തിയവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം 26 പ്രത്യേക ബസുകളിലും കാറുകളിലുമായി സ്വന്തം  നാടുകളിലേക്ക് അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com