മൂന്നു വഴികളിലൂടെ അകത്തേക്കും രണ്ടു വഴികളിലൂടെ പുറത്തേക്കും കടക്കാം; ചാല കമ്പോളം തുറന്നു, മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ചാല കമ്പോളം വീണ്ടും തുറന്നു.
മൂന്നു വഴികളിലൂടെ അകത്തേക്കും രണ്ടു വഴികളിലൂടെ പുറത്തേക്കും കടക്കാം; ചാല കമ്പോളം തുറന്നു, മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ചാല കമ്പോളം വീണ്ടും തുറന്നു. സിറ്റി പൊലീസ്‌ കമ്മീഷണര്‍ ബലറാംകുമാര്‍ ഉപാദ്ധായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് കമ്പോളം തുറന്നത്. മൂന്ന് വഴികളിലൂടെ അകത്തേക്കും രണ്ടു വഴികളിലൂടെ പുറത്തേക്കും കടക്കാം. 

കിള്ളിപാലം ജംങ്ഷന്‍, പവര്‍ ഹൗസ് റോഡില്‍ നിന്നും സഭാവതി കോവില്‍ തെരുവ് (മൊത്ത ധാന്യ വ്യാപാര കേന്ദ്രം), കിള്ളിപാലം  അട്ടക്കുളങ്ങര ബൈപ്പാസ് റോഡില്‍ നിന്നും കൊത്തുവാള്‍ തെരുവ് എന്നീ 3 റോഡിലൂടെ ചാല കമ്പോളത്തിലേക്ക് പ്രവേശിക്കാം. കൊത്തുവാള്‍ തെരുവിലൂടെയും, ചാല മെയിന്‍ റോഡ് വഴി ഗാന്ധിപാര്‍ക്ക് ഭാഗത്തുകൂടെയും പുറത്തു കടക്കുവാന്‍ സാധിക്കും. മറ്റെല്ലാ വഴികളും അടയ്ക്കും. 

ഉപഭോക്താക്കളും കടയുടമകളും വാഹനങ്ങള്‍ പുറത്തു പാര്‍ക്കു ചെയ്യണം. കടകളില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ കൈയില്‍ കൊണ്ട് പോകുവാന്‍ കഴിയാത്തവ കൊണ്ട് പോകുന്നതിന് വാഹനങ്ങള്‍ കടത്തി വിടും. ഇതിനായി വാങ്ങിയ സാധനങ്ങളുടെ ബില്‍, മറ്റു പര്‍ച്ചേസ് രേഖകള്‍ പ്രവേശന കവാടത്തില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

താല്‍ക്കാലികമായി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും ആദ്യ ദിവസങ്ങളിലെ സാഹചര്യങ്ങളും പൊതുപ്രതികരണവും വിലയിരുത്തിയ ശേഷം സന്ദര്‍ഭോചിതമായി തുടര്‍ നടപടികള്‍ കൈക്കൊള്ളുവാനുമാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com