റെയില്‍വേയില്‍ നിന്ന് സന്തോഷ വാര്‍ത്ത, ആലപ്പുഴ- കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കാന്‍ തീരുമാനം; 1439 കോടി രൂപ ചെലവ് 

മരവിപ്പിച്ച് നിര്‍ത്തിയിരുന്ന മൂന്ന് പാളം ഇരട്ടിപ്പിക്കല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  മരവിപ്പിച്ച് നിര്‍ത്തിയിരുന്ന മൂന്ന് പാളം ഇരട്ടിപ്പിക്കല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ- കായം കുളം സെക്ഷനിലെ 69 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കുന്നതിനാണ് റെയില്‍വേ തീരുമാനിച്ചത്. ഇതിനായി 1439 കോടി രൂപയുടെ പദ്ധതിയാണ് റെയില്‍വേ നടപ്പാക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എറണാകുളം- കുമ്പളം സെക്ഷനിലെ  7.7 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കലിനായി 159 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.കുമ്പളം - തുറവൂര്‍ സെക്ഷനിലെ 15.59 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കലിനായി 250 കോടി രൂപയും തുറവൂര്‍- അമ്പലപ്പുഴ സെക്ഷനിലെ 45 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കലിനായി 1000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് റെയില്‍വേയുടെ ഭാഗത്ത് നിന്നും സംസ്ഥാനത്തിന് ലഭിച്ച സന്തോഷ വാര്‍ത്തയാണെന്ന്് മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com