ലോക്ക്ഡൗണില്‍ മോഷണ പരമ്പര; ബ്ലേഡ് അയ്യപ്പന്‍ പൊലീസ് പിടിയില്‍

ലോക്ക്ഡൗണില്‍ മോഷണ പരമ്പര; ബ്ലേഡ് അയ്യപ്പന്‍ പൊലീസ് പിടിയില്‍

പൊലീസ് പിടിയിലായാല്‍ ആക്രമണ സ്വഭാവം കാട്ടിയും ബ്ലേഡ് വെച്ച് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചും രക്ഷപ്പെടുന്ന രീതിയുള്ളതിനാലാണ് ബ്ലേഡ് അയ്യപ്പന്‍ എന്ന് പേര് വന്നത്

കൊല്ലം: കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു മാസക്കാലമായി മോഷണപരമ്പര തുടര്‍ന്നുവന്ന മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെമ്പകമംഗലം ഊരുകോണത്ത് പുത്തന്‍വീട്ടില്‍ ബ്ലേഡ് അയ്യപ്പന്‍ എന്ന് വിളിക്കുന്നന അയ്യപ്പന്‍ (33) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

തഴവ, ഓച്ചിറ, പാവുമ്പ, തൊടിയൂര്‍ മേഖലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ലോക്ഡൗണിന്റെ മറവില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. പാവുമ്പാ പാല മൂട് ക്ഷേത്രം ഓഫിസ് തുറന്ന് കാണിക്കവഞ്ചിയിലെ പണം, പാവുമ്പാ ഷാപ്പ് മുക്കിലെ മൊബൈല്‍ കട, കൊറ്റമ്പള്ളി കുരിശടി, കറുങ്ങപ്പള്ളി മാര്‍ഏലിയാസ് ഓര്‍ത്തഡോക്‌സ് ദേവാലയം, മണപ്പള്ളി എന്‍.എസ്.എസ് കരയോഗമന്ദിരം, റെയിവേ ക്രോസിന് സമീപം പളളി, തൊടിയൂര്‍ എസ്.എന്‍.ഡി.പി ശാഖാമന്ദിരം, കരുത്തേരി ജങ്ഷനിലെ നമസ്‌കാര പള്ളി ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങളുടെ അകത്ത് കടന്ന് കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം നടത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ട കടവി രജ്ഞിത്തിനെ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കുത്തിയ കേസ്, പത്തനംതിട്ടയില്‍ പൊലീസിനെ അക്രമിച്ച കേസ് തുടങ്ങി നിരവധി അടിപിടി കേസുകളിലും പ്രതിയാണ് ഇയാള്‍.

പൊലീസ് പിടിയിലായാല്‍ ആക്രമണ സ്വഭാവം കാട്ടിയും ബ്ലേഡ് വെച്ച് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചും രക്ഷപ്പെടുന്ന രീതിയുള്ളതിനാലാണ് ബ്ലേഡ് അയ്യപ്പന്‍ എന്ന് പേര് വന്നത്. അഞ്ച് മാസം മുമ്പാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.

സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയശങ്കര്‍, അലോഷ്യസ്, അലക്‌സാണ്ടര്‍, ബി.പി ലാല്‍, പ്രബേഷന്‍ എസ്‌ഐമാരായ അനീഷ്, മഞ്ചുഷ,
എഎസ് ഐന്മാരായ മനോജ്, ജയകുമാര്‍, രാംജയന്‍, ഓമനക്കുട്ടന്‍, സിപിഒമാരായ ഹാഷിം, ഷഹാല്‍, വനിത സിപിഒ മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com