വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം ലൈസന്‍സ്; സംരംഭകന്‍ ഒരുവര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം; കേരളത്തെ വ്യവസായ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി

ഏത് പ്രതിസന്ധിയില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരും.അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമെ പ്രതിസന്ധിയില്‍ നിന്ന് നമുക്ക് മുന്നേറാനാവൂ
വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം ലൈസന്‍സ്; സംരംഭകന്‍ ഒരുവര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം; കേരളത്തെ വ്യവസായ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയും നമ്മള്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടുണ്ട്. ഏത് പ്രതിസന്ധിയില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരും.അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമെ പ്രതിസന്ധിയില്‍ നിന്ന് നമുക്ക് മുന്നേറാനാവൂ എന്ന് പിണറായി പറഞ്ഞു.

കോവിഡ് 19 എന്ന മഹാമാരി ഒരുപാട് പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ വിവിധ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. കോവിഡിനെ നേരിടുന്നതില്‍ കേരളജനത കൈവരിച്ച ആസാധാരണമായ നേട്ടം നമ്മുടെ സംസ്ഥാനത്തെ ലോകത്തെ തന്നെ പ്രിയപ്പെട്ടതും സുരക്ഷിതവുമായി സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ പ്രത്യേകത ഏറ്റവും സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരും സംരംഭകരും വലിയ താത്പര്യം ഉളവായിട്ടുണ്ട്. ഈരംഗത്ത് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി പിണറായി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ നമ്മുടെ ശക്തി ഇവിടുത്തെ മനുഷ്യശേഷി തന്നെയാണ്. ആ വിഭവശേഷി ഒന്നുകൂടി ശക്തിപ്പെടുകയാണ്. കാരണം കോവിഡ് കാരണം നമ്മുടെ വിവിധ രാജ്യങ്ങളിലെ പ്രവാസി സഹോദരങ്ങള്‍ ഒരുവിഭാഗം ഇങ്ങോട്ടുവരികയാണ്. അവര്‍ നല്ല അനുഭവസമ്പത്തുള്ളവരാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരാണ്. ഇതെല്ലാം നമുക്ക് മുതല്‍ക്കൂട്ടാണ്. ഏത് വ്യവസായം നിലനില്‍ക്കാനും അഭിവൃദ്ധിപ്പെടാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏത് വികസിതരാഷ്ട്രത്തോട് കിടപിടിക്കുന്നതാണമെന്നും ഈ മഹാമാരിക്കിടയിലും നാം ഒന്നുകൂടി തെളിയിച്ചിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായമുതല്‍മുടക്ക് വലിയ തോതില്‍ ആകര്‍ഷിക്കുന്ന ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുകയാണ്. പ്രധാനപ്പെട്ട വ്യവസായങ്ങള്‍ക്ക് ലൈസന്‍സുകളും അനുമതികളും ഒരാഴ്ചയ്ക്ക് നല്‍കും. ഉപാധികളോടെയാണ് അനുമതി നല്‍കും. ഒരുവര്‍ഷത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പോരായ്മ ഉണ്ടായാല്‍ അതിന് തിരുത്താന്‍ ്അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഇവിടങ്ങളില്‍ വിമാനത്താവളം, തുറമുഖം, റെയില്‍, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര  വ്യാപാരത്തിലും വാണിജ്യത്തിലും ഇത് കേരളത്തെ പ്രധാനശക്തിയാക്കും. കയറ്റുമതി ഇറക്കുമതി സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കും. ഉത്തരകേരളത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കും, വലിയ തോതില്‍ചര്ക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖത്തെ സജ്ജമാക്കും. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. മൂല്യവര്‍ധനവിന് ഊന്നല്‍ നല്‍കി ഉത്തരകേരളത്തില്‍ നാളികേരപാര്‍ക്ക് ഉണ്ടാക്കും. കേരളത്തെ മികച്ച വ്യാവസായ കേന്ദ്രമാക്കാനുള്ള നടപടികള്‍ക്ക് ഉപദേശകസമിതി രൂപികരിക്കും. വ്യവസായ നിക്ഷേപകര്‍, നയരൂപികരണവിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com