ആദ്യദിനം തൃശൂരില്‍ തിരിച്ചെത്തിയത് 120 പേര്‍; നിരീക്ഷണത്തിനായി 17,000 ബെഡുകള്‍ ഒരുക്കി

ആദ്യദിനം തൃശൂരില്‍ തിരിച്ചെത്തിയത് 120 പേര്‍; നിരീക്ഷണത്തിനായി 17,000 ബെഡുകള്‍ ഒരുക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: ഇതരസംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിനുളള നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് ആദ്യദിവസം തൃശൂര്‍ ജില്ലയിലേക്ക് തിരിച്ചെത്തിയത് 120 പേര്‍. നോര്‍ക്ക മുഖാന്തിരം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരാണ് തിങ്കളാഴ്ച മടങ്ങിയെത്തിയത്. ചെക്ക്‌പോസ്റ്റുകളില്‍ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം നിരീക്ഷണത്തിലാക്കി. വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ഭൂരിഭാഗം പേരും മടങ്ങിയെത്തിയത്.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നിരീക്ഷണത്തില്‍ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17122 ബെഡുകള്‍. 354 കെട്ടിടങ്ങളിലായി 8587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. 7 താലൂക്കുകളിലായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അന്യ സംസ്ഥാനത്തു നിന്നും വരുന്നവര്‍ 8 ചെക്ക് പോസ്റ്റുകളില്‍ കൂടിയാണ് എത്തുന്നത്. പ്രധാന ചെക്ക് പോസ്റ്റ് വാളയാര്‍ ആണ്. ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിംഗ് ഉണ്ട്. ഇതില്‍ പനിയോ കോവിഡ് ലക്ഷണങ്ങളോ ഉള്ള ആളുകളെ ചെക്ക് പോസ്റ്റിനു അടുത്തുള്ള കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈന്‍ ചെയ്യും.

സ്‌ക്രീനിങ്ങില്‍ അസുഖലക്ഷണമില്ലാത്തവര്‍ വീടുകളിലോ കോവിഡ് കെയര്‍ സെന്ററുകളിലോ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. വീടുകളില്‍ ശുചിമുറിയോടു കൂടിയുള്ള കിടപ്പുമുറികള്‍ ഉള്ളവര്‍ അത് ഉപയോഗിക്കേണ്ടതും അല്ലാത്തവര്‍ ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് പോകേണ്ടതുമാണ്. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, എന്‍ ഐ സി , ആയുഷ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നു ഇവര്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com