എസ്എസ്എല്‍സി പരീക്ഷ ഈ മാസം?; മെയ് 21നോ 26നോ നടത്താന്‍ ആലോചന

ബാക്കിയുള്ളത് മൂന്ന് പരീക്ഷകള്‍ മാത്രമാണ് - . ഈ മാസം 21 മുതലോ അല്ലെങ്കില്‍ 26 മുതലോ തുടങ്ങാനാണ് സാധ്യത
എസ്എസ്എല്‍സി പരീക്ഷ ഈ മാസം?; മെയ് 21നോ 26നോ നടത്താന്‍ ആലോചന

തിരുവനന്തപുരം: മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷകള്‍ ഈ മാസം അവസാനം നടത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം 21 മുതലോ അല്ലെങ്കില്‍ 26 മുതലോ തുടങ്ങാനാണ് സാധ്യത.  ഇനി ബാക്കിയുള്ളത് മൂന്ന് പരീക്ഷകള്‍ മാത്രമാണ്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും.

ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കുന്ന സാഹചര്യചത്തിലാണ് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ചുനടത്താനും പ്ലസ് വണ്‍ പരീക്ഷകള്‍ പിന്നീട് നടത്താനുമാണ് സാധ്യത. പ്ലസ് ടുവില്‍ നാല് പരീക്ഷകളാണ് ബാക്കിയുള്ളത്. മൂല്യനിര്‍ണയം ചില ക്യാമ്പുകളില്‍ മാത്രമാക്കി നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം, ജെഇഇ മെയിന്‍, നീറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ജെഇഇ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടക്കും. നീറ്റ് പരീക്ഷ ജൂലൈ 26 നാണ്.  കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ എഞ്ചിനീയറിംഗ്, മെഡിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഏപ്രില്‍  മെയ് മാസങ്ങളിലാണ് ഇത് നടക്കേണ്ടിയിരുന്നത്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര  മന്ത്രി അറിയിച്ചു.

പ്രവേശനപരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്‌സൈറ്റില്‍ ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ ലഭ്യമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com