കൈവശം 45,000 പിസിആര്‍ കിറ്റുകള്‍, ഈ മാസത്തോടെ പരിശോധനകളുടെ എണ്ണം 60,000 ആകും: മുഖ്യമന്ത്രി 

കോവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്തിന്റെ കൈവശം 45000 പിസിആര്‍ കിറ്റുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കൈവശം 45,000 പിസിആര്‍ കിറ്റുകള്‍, ഈ മാസത്തോടെ പരിശോധനകളുടെ എണ്ണം 60,000 ആകും: മുഖ്യമന്ത്രി 

തിരുവനന്തപുരം:  കോവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്തിന്റെ കൈവശം 45000 പിസിആര്‍ കിറ്റുകള്‍ ഉണ്ടെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളിലേയ്ക്കായി കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ മാസത്തോടെ പരിശോധനകളുടെ എണ്ണം 60000 ആകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാട്ടില്‍ തിരിച്ചെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിന്റെ ഭാഗമായി 1,63,000 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികേന്ദ്രീകൃത ക്വാറന്റൈന്‍ സൗകര്യമാണ് ഒരുക്കുക. ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിട്ടിയ വിവരം അനുസരിച്ച് കേരളത്തിലെ നാല്് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തുക 2150 പേരാണ്. ഇന്ത്യാഗവണ്‍മെന്റ് കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരുവിവരമുണ്ട്. അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്ത് 4,42,000 പേര്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി  പറഞ്ഞു

ചെന്നൈയില്‍ പോയി തിരിച്ചുവന്ന െ്രെഡവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. െ്രെഡവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും വാഹനത്തിലെ ക്ലിനറുടെ മകനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 37 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.സംസ്ഥാനത്ത് 21034 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍  21034 പേര്‍ വീടുകളിലും രോഗലക്ഷണങ്ങളെ തുടര്‍ന്ന് 308 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 80 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

33800 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33265 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com