നിര്‍മ്മാണ മേഖലയ്ക്ക് ഇളവ്; സംസ്ഥാനത്ത് വീട് നിര്‍മ്മാണത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി

ചെങ്കല്ല് വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ ഉപാധികളോടെ സ്വകാര്യ ഓഫീസുകള്‍ തുറക്കാം.
നിര്‍മ്മാണ മേഖലയ്ക്ക് ഇളവ്; സംസ്ഥാനത്ത് വീട് നിര്‍മ്മാണത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ല. 

ചെങ്കല്ല് വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ ഉപാധികളോടെ സ്വകാര്യ ഓഫീസുകള്‍ തുറക്കാം. ഓഫീസുകളില്‍ ജോലിക്കെത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് പേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കംമൂലമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. 

ചെന്നൈയില്‍ പോയി തിരിച്ചുവന്ന െ്രെഡവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. െ്രെഡവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും വാഹനത്തിലെ ക്ലിനറുടെ മകനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ 37 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.സംസ്ഥാനത്ത് 21034 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 21034 പേര്‍ വീടുകളിലും രോഗലക്ഷണങ്ങളെ തുടര്‍ന്ന് 308 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 80 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 33800 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33265 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com