ലഘുഭക്ഷണശാല, മുലയൂട്ടല്‍ കേന്ദ്രം; കളിയിക്കാവിളയില്‍ വിപുലമായ സൗകര്യങ്ങള്‍; സ്‌ക്രീനിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവരെ പരിശോധിക്കാനായി കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ ബോര്‍ഡര്‍ സ്‌ക്രീനിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ


തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവരെ പരിശോധിക്കാനായി കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ ബോര്‍ഡര്‍ സ്‌ക്രീനിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യുന്നതിനും വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുന്നതിനും വേണ്ട സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു അനുമതി വാങ്ങിയ ശേഷം കേരളത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് സ്‌ക്രീനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രോഗ ലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിനുവേണ്ട ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെ  എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കളിയിക്കാവിളയില്‍ പ്രവര്‍ത്തിക്കുന്ന ശിവശക്തി ഓഡിറ്റോറിയമാണ് താത്ക്കാലിക സ്‌ക്രീനിംഗ് സെന്ററായി മാറ്റിയിരിക്കുന്നത്.  

യാത്രക്കാര്‍ക്കു വേണ്ട വിശ്രമകേന്ദ്രങ്ങള്‍,സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രത്യേക വിശ്രമ കേന്ദ്രം, മുലയൂട്ടല്‍ കേന്ദ്രം, ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ കേന്ദ്രം, ലഘു ഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com