സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന പുനരാരംഭിക്കുന്നു; ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന്, വില്‍പ്പനക്കാര്‍ക്ക് നൂറു ടിക്കറ്റ് വായ്പ

വില്‍പ്പനക്കാര്‍ക്ക് നൂറ് ടിക്കറ്റ് വായ്പ്പ നല്‍കും. ഇതിന് മൂന്നു മാസത്തിനകം പണമടച്ചാല്‍ മതിയാകും
സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന പുനരാരംഭിക്കുന്നു; ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന്, വില്‍പ്പനക്കാര്‍ക്ക് നൂറു ടിക്കറ്റ് വായ്പ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പതിനെട്ട് മുതല്‍ ലോട്ടറി വില്‍പ്പന പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജൂണ്‍ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടത്തും. 

വില്‍പ്പനക്കാര്‍ക്ക് നൂറ് ടിക്കറ്റ് വായ്പ്പ നല്‍കും. ഇതിന് മൂന്നു മാസത്തിനകം പണമടച്ചാല്‍ മതിയാകും. നശിച്ചുപോയ ടിക്കറ്റുകള്‍ക്ക് പകരം അതേ സീരിസിലുള്ള ടിക്കറ്റുകള്‍ നല്‍കും. വില്‍പ്പനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നിര്‍ബന്ധമാണെന്നും. ഏജന്റുമാരുടെ കമ്മീഷന്‍ തീരുമാനിക്കുന്ന സ്ലാബ് വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com