അന്തര്‍ജില്ലാ യാത്രയ്ക്ക് പൊലീസ് പാസ് ആര്‍ക്കെല്ലാം? ഏഴു മണിക്കു ശേഷവും യാത്ര ചെയ്യാവുന്നവര്‍ ആരൊക്കെ? വിശദീകരണം

അന്തര്‍ജില്ലാ യാത്രയ്ക്ക് പൊലീസ് പാസ് ആര്‍ക്കെല്ലാം? ഏഴു മണിക്കു ശേഷവും യാത്ര ചെയ്യാവുന്നവര്‍ ആരൊക്കെ? വിശദീകരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീ, ശുചീകരണ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐ. എസ്. ആര്‍. ഒ, ഐ. ടി. മേഖലയിലെ ജീവനക്കാര്‍, ഡാറ്റ സെന്റര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവര്‍ ഐ. ഡി കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതി.

മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണം. വൈകിട്ട് ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇവര്‍ക്ക് യാത്രാ നിരോധനവും ബാധകമല്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് അന്തര്‍ജില്ലാ യാത്രയ്ക്ക് പൊലീസിന്റെ പാസ് വേണം.

ഹോട്ട്‌സ്‌പോട്ട് മേഖലയിലേക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല വിട്ടു പോയിവരാനും പാസ് അനുവദിക്കില്ല.

ഐ. എസ്. ആര്‍. ഒ ജീവനക്കാര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവരുടെ സ്ഥാപനത്തിന്റെ ബസില്‍ യാത്ര ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com