കൊച്ചിയിലെത്തുന്ന പ്രവാസികളില്‍ കോവിഡ് ഇല്ലാത്തവരെ നിരീക്ഷിക്കുക രാജഗിരി ഹോസ്റ്റലില്‍; ക്രമീകരണം ഇങ്ങനെ

മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും
കൊച്ചിയിലെത്തുന്ന പ്രവാസികളില്‍ കോവിഡ് ഇല്ലാത്തവരെ നിരീക്ഷിക്കുക രാജഗിരി ഹോസ്റ്റലില്‍; ക്രമീകരണം ഇങ്ങനെ


കൊച്ചി: നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണമില്ലാത്തവരെ രാജഗിരി കോളജ് ഹോസ്റ്റലില്‍ നിരീക്ഷിക്കും. 75 റൂമുകളാണ് ഇത്തരത്തില്‍ രാജഗിരി ഹോസ്റ്റലില്‍ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെഎസ്ആര്‍ടിസി ബസുകളും നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കും.

അറ്റാച്ച്ഡ് ബാത്ത്‌റും സംവിധാനവും വെള്ളവും വൈദ്യുതിയുമുള്ള സ്ഥലങ്ങളാണ് പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്. ആളുകളെ താമസിപ്പിക്കാന്‍ ഹോട്ടല്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
നാളെയെത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.  അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com