കോവിഡ് നിർണയിക്കാൻ പൂൾഡ് ടെസ്റ്റിങ്ങും; പരിശോധന വ്യാപിപ്പിക്കൽ പരിഗണനയിൽ 

ഒരു സംഘം ആളുകളെ ഒന്നിച്ച പരിശോധനയ്ക്ക് വിധേയരാക്കുന്ന രീതിയാണ് പൂൾഡ് ടെസ്റ്റിങ്
കോവിഡ് നിർണയിക്കാൻ പൂൾഡ് ടെസ്റ്റിങ്ങും; പരിശോധന വ്യാപിപ്പിക്കൽ പരിഗണനയിൽ 

തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവ് ആരംഭിക്കുന്നതോടെ കോവിഡ് രോഗനിർണയത്തിന് പൂൾഡ് ടെസ്റ്റിങ് രീതിയും പരി​ഗണിക്കുന്നു. രോഗനിർണയം നടത്തേണ്ടവരുടെ എണ്ണം കൂടിയാൽ പൂൾഡ് ടെസ്റ്റിങ് നടത്താമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ഒരു സംഘം ആളുകളെ ഒന്നിച്ച പരിശോധനയ്ക്ക് വിധേയരാക്കുന്ന രീതിയാണ് പൂൾഡ് ടെസ്റ്റിങ്.

ആളുകളുടെ മൂക്കിൽനിന്നും തൊണ്ടയിൽനിന്നുമുള്ള സ്രവസാമ്പിളുകളാണ് ശേഖരിക്കുന്നത്. സാമ്പിളുകൾ ഒന്നിച്ച് പി.സി.ആർ പരിശോധന നടത്തും. പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ ഓരോ സാംപിളുകളും വെവ്വേറെ പരിശോധിക്കും. ഫലം നെ​ഗറ്റീവ് ആണെങ്കിൽ സാംപിൾ നൽകിയ ആളുകളെ ഒന്നിച്ച് ഒഴിവാക്കാനാകും. എല്ലാവരുടെയും സാമ്പിളുകൾ പ്രത്യേകം സൂക്ഷിക്കുന്നതിനാൽ രണ്ടാം ഘട്ട പരിശോധനയ്ക്ക് വീണ്ടം സാമ്പിള്ഞ ശേഖരണം നടത്തേണ്ടിവരില്ല. 

പരിശോധനക്കിറ്റുകളുടെ പരിമിതി മറികടക്കാനും ചെലവ് കുറയ്ക്കാനും ഉപയോ​ഗപ്രദമായ ഒന്നാണ് പൂൾഡ് ടെസ്റ്റിങ് രീതി. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ പൂൾഡ് ടെസ്റ്റിങ്ങിനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ സാമ്പിളുകൾ ഒന്നിച്ച് പരിശോധിക്കേണ്ടെന്നാണ് ശുപാർശ. 

നാളെമുതൽ പ്രവാസികൾ എത്തിത്തുടങ്ങുന്നതോടെയാണ് രോ​ഗനിർണയം വേ​ഗത്തിലാക്കാനാണ് പൂൾഡ് ടെസ്റ്റിങ് നിർദേശിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്നവർക്ക് ശരീരോഷ്മാവ് നിർണയിക്കാനുള്ള പരിശോധനമാത്രം പോരെന്ന് വിദഗ്‌ധ സമിതിയടക്കം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com