കോവിഡ് യുദ്ധത്തിലെ മുന്നണി പോരാളികള്‍ക്ക് നിങ്ങളുടെ സ്‌നേഹം അറിയിക്കൂ; മാലാഖമാരുടെ ദിനത്തില്‍ മത്സരവുമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

നഴ്‌സുമാരുടെ  സേവനത്തിന് ആദരം അര്‍പ്പിക്കാന്‍ മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
കോവിഡ് യുദ്ധത്തിലെ മുന്നണി പോരാളികള്‍ക്ക് നിങ്ങളുടെ സ്‌നേഹം അറിയിക്കൂ; മാലാഖമാരുടെ ദിനത്തില്‍ മത്സരവുമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളികളാണ് നഴ്‌സുമാര്‍. ആരോഗ്യമുളള ജനതയെ നിലനിര്‍ത്താന്‍ ഈ കോവിഡ് കാലത്ത് നഴ്‌സുമാര്‍ അക്ഷീണ പ്രയത്‌നമാണ് നടത്തി വരുന്നത്. അതിനിടെയാണ് നഴ്‌സുമാരുടെ ദിനം വരുന്നത്. മെയ് 12 രാജ്യാന്തര നഴ്‌സസ് ദിനമായാണ് ലോകം ആചരിക്കുന്നത്.

നഴ്‌സുമാരുടെ  സേവനത്തിന് ആദരം അര്‍പ്പിക്കാന്‍ മത്സരം സംഘടിപ്പിക്കുകയാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. നഴ്‌സുമാരുടെ  ധൈര്യം, സഹാനുഭൂതി, ത്യാഗം എന്നിവയ്ക്ക് ആദരം അര്‍പ്പിക്കാന്‍ ഫെഡറല്‍ ബാങ്ക്, വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രി, എന്നിവയുമായി സഹകരിച്ചാണ് മത്സരം. ഇതിന്റെ ഭാഗമായി ചിത്രങ്ങള്‍, കവിതകള്‍, ഉപന്യാസം എന്നിവയാണ് ക്ഷണിക്കുന്നത്. 200 വാക്കുകളില്‍ കവിയരുത്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം.

മികച്ച രചനകള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രത്യേക പേജില്‍ പ്രസിദ്ധീകരിക്കും. കേരളത്തിലെ എല്ലാ എഡിഷനുകളിലും ഇത് നല്‍കും. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഭാഗമായ സമകാലിക മലയാളം വാരികയുടെ ഓണ്‍ലൈന്‍ പതിപ്പിലും ഇത് പ്രസിദ്ധീകരിക്കും. നഴ്‌സുമാരുടെ സേവന മനോഭാവത്തെ കുറിച്ചുളള രചനകള്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍  ശനിയാഴ്ചക്കകം ( മെയ് 9) angelofgod@newindianexpress.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com